അഭിഭാഷകരുടെ തിരക്ക്; ഹൈക്കോടതി അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ്

ഹൈക്കോടതി അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ഫുൾബെഞ്ച്. വേനലവധിക്ക് ശേഷം തുറന്ന ഹൈക്കോടതിയിൽ അഭിഭാഷകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമർശനം. വീഡിയോ കോൺഫറൻസിംഗ് പരിഗണിക്കേണ്ടിവരുമെന്ന സൂചനയും കോടതി നൽകി.
read also: സംസ്ഥാനത്ത് മദ്യവിൽപന ബുധനാഴ്ച മുതൽ
ലോക്ക് ഡൗണിനും വേനലവധിക്കും ശേഷം ഇന്നാണ് കോടതി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അഭിഭാഷകർക്ക് കൃത്യമായ മാർഗനിർദേശങ്ങളും കോടതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി അഭിഭാഷകർ കൂട്ടത്തോടെ കോടതിയിലെത്തി. തുടർന്നാണ് ഹൈക്കോടതി അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള ഫുൾബെഞ്ച് രംഗത്തുവന്നത്. അഭിഭാഷകർ സഹകരിക്കാതിരുന്നാൽ കോടതിയുടെ പ്രവർത്തനം നിർത്തേണ്ടിവരുമെന്നും വീഡിയോ കോൺഫറൻസിംഗ് നടത്തുന്നതിനെപ്പറ്റി ചിന്തിക്കുമെന്നും കോടതി വ്യക്തമാക്കി.
read also: കൊല്ലത്ത് ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ആയിരത്തിലേറെ പേർ; ഉറവിടം കണ്ടെത്താനായില്ല
അതേസമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിനും കോടതിയിൽ നിന്ന് വിമർശനമേറ്റു. അസോസിയേഷൻ പറഞ്ഞത് കൂടി പരിഗണിച്ചാണ് കോടതി തുറന്നതെന്നും അഭിഭാഷകരെ നിയന്ത്രിക്കുന്നതിൽ ഭാരവാഹികൾ പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി. ഇതിനിടെ
എജി ഓഫീസ് തുറന്നാൽ ജീവനക്കാർ എല്ലാവരും എത്തുമെന്നും പൂർണ്ണ നിയന്ത്രണം പ്രായോഗികമല്ലെന്നും എജിയും വ്യക്തമാക്കി.
story highlights- coronavirus, high court of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here