ജ്വല്ലറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും: കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍

Jewelery will be open from tomorrow: Kerala Jewelers Association

സംസ്ഥാനത്തെ ജ്വല്ലറികള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളിലെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളാണ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുക.

സ്വര്‍ണാഭരണങ്ങളും കടകളും അണുവിമുക്തമാക്കും. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകും ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുക. ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക്കും സാനിറ്റൈസറും ഉറപ്പാക്കുമെന്നും ജ്വല്ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

 

 

Story Highlights: Jewelery will be open from tomorrow: Kerala Jewelers Association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top