കൊവിഡിന്റെ സമൂഹ വ്യാപന സാധ്യത ഒഴിവാക്കാൻ കൂടുതൽ ജാഗ്രതയോടെ കാസർഗോഡ് ജില്ല

കൊവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമൂഹ വ്യാപന സാധ്യത ഒഴിവാക്കാൻ കൂടുതൽ ജാഗ്രതയോടെ കാസർഗോഡ് ജില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരിലാണ് രോഗ ബാധയുടെ സാധ്യത ഉയർന്നു നിൽക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 2456 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്.
2587 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കാസർഗോഡ് എത്തിയിട്ടുള്ളത്. ഇതിൽ 1223 പേര് റെഡ് സോണുകളിൽ നിന്ന് വന്നവരാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് 204 പേരാണ് ജില്ലയിൽ എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിെന്നത്തിയ 9 പേർക്കും വിദേശരാജ്യത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതിയ സാഹചര്യത്തിൽ രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരിൽ രോഗ ബാധയുടെ സാധ്യത ഉയർന്നു നിൽക്കുന്നതായി അരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
വിദേശത്തു നിന്ന് വരുന്നവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ 14 ദിവസം ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കൻ ജില്ലാ ഭരണകൂടും നിർദേശിച്ചു.
Story highlight: Kasargod district to be more cautious to avoid the spread of covid’s community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here