തമിഴ്‌നാട്ടിൽ നിന്ന് കാട്ടുപാതകളിലൂടെ കടന്നു കയറുന്നവരെ കേരളത്തിൽ നീരീക്ഷണത്തിൽ പ്രവേശിപ്പിക്കേണ്ടന്ന് തീരുമാനം

തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി മേഖലകളിലെ കാട്ടുപാതകളിലൂടെ കടന്നു കയറുന്നവരെ കേരളത്തിൽ നീരീക്ഷണത്തിൽ പ്രവേശിപ്പിക്കേണ്ടന്ന് തീരുമാനം. ഇത്തരക്കാരെ പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറുകയോ താക്കീതു നൽകി തിരിച്ചയക്കുകയോ ചെയ്യുവാനാണ് നിർദേശം. സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ നിരീക്ഷണങ്ങളിൽ പതിനേഴ് പുതിയ കാട്ടുപാതകൾ കണ്ടെത്തി.

നിയന്ത്രണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിലും അതിർത്തി മേഖലകളിലെ സമാന്തരപാതകളിലൂടെ നിരവധിയാളുകളാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. രണ്ടാം ഘട്ട ലോക്ക് ഡൗണിനു ശേഷം മുപ്പതോളം പേരെ പിടികൂടുകയും ക്വാറന്റീൻ സെന്ററുകളിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ ഇവരെ തിരിച്ചയച്ചെങ്കിലും തമിഴ്‌നാട് പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ രോഗമോ രോഗലക്ഷണങ്ങളൊ ഇല്ലാത്തവരെ സംരക്ഷിക്കേണ്ട അധിക ചുമതല വന്നതോടെയാണ് ഇനി മുതൽ അതിർത്തിയിൽ പിടികൂടുന്നവരെ തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചയക്കുന്നത്. കഴിഞ്ഞ ദിവസം രാമക്കൽമേട്ടിൽ നിന്നും പിടികൂടിയ ഒമ്പതംഗ സംഘത്തെ തിരിച്ചയച്ചിരുന്നു.

നേരത്തെയുള്ള സമാന്തര പാതകളിൽ പരിശോധന കർശനമാക്കിയതോടെ പുതിയ കാട്ടുവഴികളിലൂടെ ആളുകൾ കേരളത്തിലേക്കു കടക്കുന്നുണ്ട് കുമളി ചെക്ക് പോസ്റ്റ് വഴി മാത്രമാണ് ഇതര സംസ്ഥാന ങ്ങളിൽ നിന്നുള്ള ആളുകളെ കടത്തി വിടുന്നത്. കമ്പംമേട് ചെക്ക് പോസ്റ്റ് വഴി കൂടുതൽ ചരക്ക് എത്തി തുടങ്ങിയ സാഹചര്യത്തിൽ പരിശോധനയ്ക്കായ് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകൾ തുറന്നു.

Story highlight: Kerala’s decision to enter Kerala’s forests under Tamil Naduനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More