കൊടുമണ്ണിലെ പത്താംക്ലാസുകാരന്റെ കൊലപാതകം; പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

koduman murder case

കൊടുമണ്ണിലെ പത്താം ക്ലാസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരിന്റേതാണ് ഉത്തരവ്. പത്താംക്ലാസ് വിദ്യാർത്ഥികളായ ഇരുവർക്കും പരീക്ഷ എഴുതുന്നതിനാണ് ജാമ്യം അനുവദിച്ചത്.

പിടിയിലായവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തേ ജുവനൈല്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. എന്നാല്‍, കുട്ടികളെ താമസിപ്പിച്ചിട്ടുള്ള കൊല്ലത്തെ ജുവനൈല്‍ നിരീക്ഷണ സെന്ററിലെത്തി വിവരങ്ങള്‍ ചോദിക്കാനും ശാസ്ത്രീയാന്വേഷണത്തിന് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കാനും അനുമതി നല്‍കി. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പിടിയിലായവരുടെ അഭിഭാഷകര്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

read also:മാസ്‌ക് ചലഞ്ച്: പത്തനംതിട്ടയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 35,000 മാസ്‌ക്കുകള്‍ തയാറാക്കി

അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ്, മിനി ദമ്പതികളുടെ മകൻ അഖിൽ കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്.
കളികൾക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വിദ്യാർത്ഥികളായ കൂട്ടുകാർ അഖിലിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഇവർ മറവുചെയ്യുകയായിരുന്നു.

Story highlights-koduman akhil murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top