നാട്ടിൽ പോവണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സംഘടിച്ച് ഇതസംസ്ഥാന തൊഴിലാളികൾ; പൊലീസ് ഇടപെട്ടു; സംഘർഷം

കോഴിക്കോട് കുറ്റിയാടി പാറക്കടവിൽ പൊലീസും ഇതര സംസ്ഥാ തൊഴിലാളികളും തമ്മിൽ സംഘർഷം.നാട്ടിൽ പോവണം എന്നാവശ്യപ്പെട്ട് ബിഹാറിൽ നിന്നുള്ള നൂറോളം തൊഴിലാളികൾ റോഡിലിറങ്ങിയതാണ് സംഘർഷത്തിന് കാരണമായത്.

read also:കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ; 5654 പേര്‍ കൂടി നിരീക്ഷണത്തില്‍

ഈ മാസം 20 ന് ശേഷമേ ട്രെയിൻ ഉള്ളൂ എന്ന് പൊലീസ് അറിയിച്ചെങ്കിലും ഉടൻ മടങ്ങണം എന്നായിരുന്നു അതിഥി തൊഴിലാളികളുടെ ആവശ്യം. ഇതിനിടെ തൊഴിലാളികളിൽ ചിലർ പൊലീസിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി തൊഴിലാളികളെ തിരിച്ചയക്കുകയായിരുന്നു. സംഭവത്തിൽ ഒരു ബിഹാർ സ്വദേശിയെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Story highlights-migrant workers attack police in kozhikodeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More