ഇടുക്കി ജലനിരപ്പില്‍ ആശങ്കവേണ്ട: മുല്ലപ്പെരിയാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: മന്ത്രി എംഎം മണി

ഇടുക്കി സംഭരണിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്ന് മന്ത്രി എംഎം മണി. നിലവില്‍ കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 20 അടി വെള്ളം കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കളക്ട്രേറ്റില്‍ ചേര്‍ന്ന ഡാം സേഫ്റ്റി യോഗത്തില്‍ മന്ത്രി അറിയിച്ചു. 2343.7 അടി വെള്ളമാണ് ഇപ്പോള്‍ ഇടുക്കി സംഭരണിയില്‍ ഉള്ളത്. ജലനിരപ്പ് 2373 അടിയിലേറെയെത്തിയാല്‍ മുന്‍ കരുതലെന്ന നിലയില്‍ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കും.
മൂലമറ്റത്ത് പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാകത്തതാണ് ജല നിരപ്പ് കഴിഞ്ഞ വര്‍ഷത്തിലേതിനേക്കാള്‍ കൂടാന്‍ കാരണം. മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രളയ ബാധിത സാധ്യതയുള്ള പ്രദേശത്തെ ആളുകളെ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എറണാകുളം ജില്ലാ കളക്ടറേയും ഡാം സുരക്ഷ മുന്‍ കരുതല്‍ നടപടികള്‍ മുന്‍കൂട്ടി അറിയിക്കും. മുല്ലപ്പെരിയാര്‍ പ്രശ്നം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വിശദാംശങ്ങള്‍ നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടു. ജല സ്രോതസുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യ നീക്കം ആരംഭിച്ചു. മഴക്കാല പൂര്‍വ്വ ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴിവിളക്കുകളുടെ അറ്റകുറ്റപണി മഴയ്ക്കു മുന്‍പേ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights:Mullaperiyar issue will be brought notice state government: MM Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here