പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്

covid19 pathanamthitta

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് മഹാരാഷ്ട്രയില്‍ നിന്നെത്തിയെ യുവാവിന്. 13 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ച് ആയി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. എട്ടു പേരാണ് സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ ആകെ 21 പേരാണ് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ തുടരുന്നത്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകലാണ് നിരീക്ഷണത്തിലുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2388 പേരും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 289 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിദേശത്ത് നിന്നും തിരിച്ചെത്തിയ 11 പേരും, ഇതരസംസ്ഥാനങ്ങളില്‍ നിന്നും 253 പേരുമാണ് ജില്ലയില്‍ മടങ്ങിയെത്തിയത്. ഇതോടെ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2688 ആയി.

Story Highlights: one more covid19 case confirmed in pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top