Advertisement

ഇന്ത്യയിൽ കൊവിഡ്‌ കേസുകൾ 101139 ആയി; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 4970 പോസിറ്റിവ് കേസുകൾ

May 19, 2020
Google News 2 minutes Read
India covid cases crossed one lakh

ഇന്ത്യയിൽ കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പോസിറ്റീവ് കേസുകളും 134 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 101139 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 3163 ആയി. 58802 പേർ ചികിത്സയിലുണ്ട്. 39174 പേർ രോഗമുക്‌തരായി.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് നൂറ്റിപ്പത്താം ദിവസത്തിലാണ് എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ്.

Read Also: രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നു

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് 11.7 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 366 പോസിറ്റീവ് കേസുകളും 35 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 263 കേസുകളും 31 മരണവും അഹമ്മദാബാദിലാണ്. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 11746ഉം മരണം 694ഉം ആയി ഉയർന്നു.

Read Also: മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 35,000 കടന്നു

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 11760 ആയി. 24 മണിക്കൂറിനിടെ 536 പോസിറ്റീവ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 364 കൊവിഡ് ബാധിതരും ചെന്നൈയിലാണ്.

ഡൽഹിയിൽ കൊവിഡ് കേസുകൾ 10000 കടന്നു. 299 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 10054 ആയി. 160 പേർ മരിച്ചു. 45 ശതമാനം പേർക്കും രോഗം ഭേദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. രാജസ്ഥാനിൽ ഇതുവരെ 5375 പോസിറ്റീവ് കേസുകളും 133 മരണവും റിപ്പോർട്ട് ചെയ്തു.

Story Highlights: Seo – India covid positive cases crossed one lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here