മലപ്പുറം ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും സൗദിയില്‍ നിന്ന് എത്തിയ ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. മുംബൈയില്‍ നിന്ന് എത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി, മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
മുംബൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യാത്ര ചെയ്താണ് എടപ്പാള്‍ സ്വദേശി മെയ് 13 ന് നാട്ടിലെത്തിയത്. വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്ത് മെയ് 14 ന് നാട്ടിലെത്തിയ് മൂന്നിയൂര്‍ സ്വാദേശിയാണ് രോഗം ബാധിച്ച രാണ്ടമാത്തയാള്‍. വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
read also:സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂര്‍ സ്വദേശി മെയ് 13 നാണ് കരിപ്പൂരിലേത്തിയത്. മെയ് 14 മുതല്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. രോഗ ബാധിതരായ മൂന്ന് പേരുമായും സമ്പര്‍ക്കമുണ്ടായ കുടുംബഗങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. 26 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.
Story highlights-coronavirus,malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here