തൃശൂർ കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്ന് വാളയാർ വഴി എത്തിയ യുവാവിന്

തൃശൂർ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്ന് വാളയാർ വഴി എത്തിയ യുവാവിന്. ഒല്ലൂർ സ്വദേശിയായ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് ഇദ്ദേഹം ചെന്നൈയിൽ നിന്നെത്തിയത്.
സുഹൃത്തായ മൂർക്കനിക്കര സ്വദേശിക്കൊപ്പമായിരുന്നു യുവാവ് നാട്ടിലെത്തിയത്. സുഹൃത്തിന് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 17 ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തൃശൂരിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേർക്കും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗമുക്തിയില്ല.
story highlights- coronavirus, thrissur, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here