ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ ഇന്ന് മടങ്ങിയെത്തിയത് 186 പ്രവാസികള്‍

plane

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ (കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ മടങ്ങിയെത്തിയത് 186 പ്രവാസികള്‍. ഇതില്‍ 93 പേര്‍ പുരുഷന്‍മാരും 93 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 9 കുട്ടികളും 24 ഗര്‍ഭിണികളും മ മുതിര്‍ന്ന പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരില്‍ 123 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്

ആലപ്പുഴ – 8, എറണാകുളം-38, ഇടുക്കി – 1, കണ്ണൂര്‍ – 13, കാസര്‍ഗോഡ് – 1, കൊല്ലം-8, കോട്ടയം – 22, കോഴിക്കോട്-13, മലപ്പുറം – 9, പാലക്കാട് – 10, പത്തനംത്തിട്ട – 7, തിരുവനന്തപുരം – 25. വയനാട്- 4
തൃശൂര്‍ – 22 . കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു.

എറണാകുളം ജില്ലയില്‍ നിന്നുള്ള 38 പേരില്‍ 19 പേര്‍ പുരുഷന്‍മാരും 19 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. ഇതില്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ 34 പേരെയും നാല് പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Story highlights-186 expatriates return from London-Kochi flight

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top