രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 5611 പോസിറ്റീവ് കേസുകൾ

5611 positive cases reported in 24 hours

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 5611 പോസിറ്റീവ് കേസുകളും 140 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 106,750 ആയി. 3303 പേർ ഇതുവരെ മരിച്ചു. 61149 പേരാണ് ചികിത്സയിലുള്ളത്. 42298 പേർ രോഗമുക്തരായി.

അഞ്ച് നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ചെന്നൈയിലെ ചേരി പ്രദേശങ്ങളിൽ രോഗം പടരുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 688 കേസുകളിൽ 552ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 12,448 ആയി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 84 ആയി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 395 പോസിറ്റീവ് കേസുകളും 25 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 12141. മരണം 719. ഇതിൽ അഹമ്മദാബാദിൽ മാത്രം 8945 പേർക്ക് കൊവിഡ് ബാധിക്കുകയും 576 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 10554 ആയി ഉയർന്നു. മരണം 166 ആയി. രാജസ്ഥാനിൽ 338 പുതിയ കേസുകളും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.

Story Highlights- 5611 positive cases reported in 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top