‘ആടുജീവിതം’ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും

‘ആടുജീവിതം’ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. ജോർദാനിൽ നിന്ന് നാളെ പുറപ്പെടുന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ പോകും.
കൊവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്നു മാസത്തിലേറെ നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയാക്കി ആടുജീവിതം സിനിമ പ്രവർത്തകർ നാട്ടിലേക്ക് തിരിക്കുകയാണ്. മാർച്ച് 15 ഓടെയാണ് സിനിമ പ്രവർത്തകർ ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം നാളെയാണ് ജോർദാനിലെത്തുക.
Read Also : പ്രശസ്ത മറാത്തി എഴുത്തുകാരൻ രത്‌നാകര്‍ മത്കാരി കൊവിഡ് ബാധിച്ച് മരിച്ചു
പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം മറ്റന്നാളോടെ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ക്വാറന്റീനിൽ പോകും. ജോർദാനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ജോർദാനിൽ നിന്ന് ഡൽഹി വഴിയാണ് സംഘം കൊച്ചിയിലെത്തുക.
ജോർദാനിലെ വാദിറമ്മിലാണ് ആടുജീവിതത്തിന്റെ ടീം. ആദ്യ നാളുകളിൽ തന്നെ ആടുജീവിതത്തിലെ സംഘാംഗങ്ങളെല്ലാം സുരക്ഷിതരാണ് എന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
Story Highlights- aadujeevitham crew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here