പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയവര്‍ക്ക്

pathanamthitta district

പത്തനംതിട്ട ജില്ലയില്‍ ഇന്ന് പുതുതായി രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 13ന് മുംബൈയില്‍നിന്ന് എത്തിയ 37 വയസുകാരനായ മെഴുവേലി സ്വദേശിക്കും, മെയ് 14ന് കുവൈറ്റില്‍ നിന്നും എത്തിയ 34 വയസുകാരിയായ ഗര്‍ഭിണിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റാഫ് നഴ്‌സായ ഇവര്‍ റാന്നിപെരുനാട് സ്വദേശിനിയാണ്. നിലവില്‍ ജില്ലയില്‍ ഏഴു പേര്‍ രോഗികളായിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 12 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 28 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതുതായി എട്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും, ഒരാളെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2499 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 316 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 27 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 183 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2826 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 81 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 140 ടീമുകള്‍ ഇന്ന് ആകെ 16868 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ ഒന്‍പതു പേരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു.

Story Highlights: Pathanamthitta district Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top