ഇന്ത്യയിൽ ദിനംപ്രതി 4.5 ലക്ഷം പിപിഇ കിറ്റുകളുടെ ഉത്പാദനം

ppe kit

ദിനംതോറും 4.5 ലക്ഷം പിപിഇ കിറ്റുകൾ ഉത്പാദിപ്പിച്ച് ഇന്ത്യ. പിപിഇ കിറ്റുകൾ പൂർണമായും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്താണ് ഈ മാറ്റം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഈ മാറ്റത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.

മുൻപ് പിപിഇ കിറ്റുകളുടെ ഉത്പാദനം ഇല്ലായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് മാസം കഴിഞ്ഞാണ് രാജ്യത്ത് പിപിഇ കിറ്റ് ഉത്പാദനം തുടങ്ങിയത്. ഇപ്പോൾ രാജ്യത്ത് 600പരം കമ്പനികൾക്ക് വ്യക്തി സുരക്ഷാ ഉപകരണ നിർമാണത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നുവെന്നും സ്മൃതി ഇറാനി. മുൻപ് 52 കമ്പനികൾക്കാണ് വ്യക്തി സുരക്ഷാ ഉപകരണങ്ങൾ നിർമിക്കാൻ അനുവാദമുണ്ടായിരുന്നത്.

കഴിഞ്ഞ 5ാം തിയതി പ്രതിദിനം 2.06 ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഉത്പാദന നിരക്ക് ഇരട്ടിയാക്കി. മുൻപ് 2.22 കോടി പിപിഇ കിറ്റുകൾക്ക് ഈ മാസം ആദ്യം ഓർഡർ നൽകിയിരുന്നു. അതിൽ 1.43 കോടിയും ആഭ്യന്തര കമ്പനികളാണ് നിർമിക്കുകയെന്നും സ്മൃതി ഇറാനി.

reade also:അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരുമായുള്ള കപ്പൽ കൊച്ചിയിലേയ്ക്ക്; ജൂൺ 20ന് എത്തിയേക്കും

കൊവിഡ് രോഗികളുമായി ഇടപെടുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായാണ് പിപിഇ കിറ്റ്. ചെറുകിട കമ്പനികളും ഇപ്പോൾ സർക്കാരിനായി പിപിഇ കിറ്റ് നിർമിക്കുന്നുണ്ട്. കിറ്റിൽ മാസ്‌ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ, ഗ്ലൗസ് എന്നീ ഉപകരണങ്ങൾ ആണ് ഉണ്ടാവുക.

Story highlights-india, daily production ppe kit 4,5 lakhs ,smriti iraniനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More