എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചതായാണ് വിവരം. പരീക്ഷാ കണ്ട്രോളറാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 26ാം തിയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.
പരീക്ഷകൾ നടത്തുന്നതിനെ ചൊല്ലി സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് വീണ്ടും പരീക്ഷ മാറ്റിവച്ചതായി എംജി സര്‍വകലാശാല പരീക്ഷാ കണ്ട്രോളർ അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ നീളുന്നത് അടുത്ത അധ്യയന വർഷത്തെയും വിദ്യാർത്ഥികളുടെയും ഭാവിയെയും ബാധിക്കും. അതേസമയം പ്ലസ് ടു, പത്താം തരം പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷയുടെ തിയതിയെക്കുറിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ നിലനിൽക്കയാണ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും (Updated on 21-05-2020 at 16.28)
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
mg university, exams postphoned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here