മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 18 നാണ് ഈ വ്യക്തി മഹാരാഷ്ട്രയിൽ നിന്ന് നാട്ടിലെത്തിയത്. 25 പേർ ഒന്നിച്ച് ഒരു ബസിലാണ് വന്നത്.
ഇന്നലെയും മാഹിയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈസ്റ്റ് പള്ളൂർ സ്വദേശിയായ അൻപതുകാരനാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് ഇയാൾ നാട്ടിലെത്തിയത്. ദുബായ് കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്തവളത്തിലിറങ്ങിയ ശേഷം കെ.എസ്.ആർ.ടി.സി ബസിൽ ഇയാൾ മാഹി അതിർത്തിവരെയെത്തി. അവിടെ നിന്ന് മാഹി ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ മാഹി ജനറൽ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
Story Highlights- one more confirmed with covid in mahi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here