കണ്ണൂരില്‍ ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഉറവിടം കണ്ടെത്താനായില്ല

three more covid cases confirmed in kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ധര്‍മടം സ്വദേശിനിക്ക് രോഗം ബാധിച്ചത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ്
സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്.

ധര്‍മടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. നാഡീസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതിനാലാണ് സ്രവം പരിശോധിച്ചത്. ഒരാഴ്ചയിലേറെ തലശേരിയിലെ സഹകരണ ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്നു. രോഗബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. നിലവിലുള്ള കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ക്കാണ് രോഗം ബാധിച്ചത്.
കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട്പേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. 16 ന് നെടുമ്പാശേരി വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 37കാരിക്കും 17ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശിയായ 41കാരനുമാണ് രോഗം ബാധിച്ചത്.ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 134 ആയി.വയനാട്ടില്‍ വെച്ച് കൊവിഡ് ബാധിച്ച കേളകം സ്വദേശിയായ പൊലീസുകാരന്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 119 ആയി. 15 പേരാണ് ചികിത്സയില്‍
തുടരുന്നത്. 6809 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുമുണ്ട്. 119 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

Story Highlights: three more covid cases confirmed in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top