തൃശൂരിൽ കൊവിഡ് സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നും അബുദാബിയിൽ നിന്നുമെത്തിയവർക്ക്

തൃശൂരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61കാരനും അബുദാബിയിൽ നിന്നെത്തിയ ചൂണ്ടൽ സ്വദേശിയായ 47കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് സ്വദേശി നിലവിൽ തൃശൂർ മെഡിക്കൽ കോളജിലാണ്.
അബുദാബിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ചൂണ്ടൽ സ്വദേശി പരിശോധനയിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന്
ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേസമയം അബുദാബിയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട പുന്നയൂർക്കുളം സ്വദേശികളായ രണ്ട് പേർ രോഗമുക്തരായി.
read also:രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം
തൃശൂരിൽ രണ്ട് പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശികളായ ഏഴ് പേര്‍ക്കും, മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കും കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്കും പത്തനംതിട്ട, തിരുവനന്തപുരം, സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലക്കാരായ ഓരോരുത്തർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്. അഞ്ച് പേരുടെ ഫലം നെഗറ്റീവായി.
story highlights- coronavirus, covid positive, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here