രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി ആരോ​ഗ്യമന്ത്രാലയം

kottayam coronavirus

രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടു. ആരോ​ഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പരിശോധിച്ചത് 1,08,233 സാമ്പിളുകളാണ്. ഇതോടെ ഇതുവരെ 24,25,742 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് രോഗബാധിതർ ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണവും കൂട്ടിയത്. 106,750 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 3,303 പേർ മരിച്ചു. 24 മണിക്കൂറിനിടെ 5611 പോസിറ്റീവ് കേസുകളും 140 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈ, താനെ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി എന്നീ അഞ്ച് ന​ഗരങ്ങളിൽ നിന്നാണ് 50 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ 70 ശതമാനവും 19 ജില്ലകളിൽ നിന്നാണെന്ന് നീതി ആയോഗ് വ്യക്തമാക്കി.

read also: കോഴിക്കോട് വനിതാ ഡോക്ടർക്ക് കൊവിഡ്; ഏഴ് പേർ നിരീക്ഷണത്തിൽ

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി. ആകെ കൊവിഡ് കേസുകൾ 12,448 ആയി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 84 ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 395 പോസിറ്റീവ് കേസുകളും 25 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 12141. മരണം 719. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസവും 2000 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 2127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 37136 ആയി.

story highlights- corona virus, covid test, central health departmentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More