കോഴിക്കോട് വനിതാ ഡോക്ടർക്ക് കൊവിഡ്; ഏഴ് പേർ നിരീക്ഷണത്തിൽ

covid test

കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം വൈറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഇതേതുടർന്ന്​ ക്ലിനിക്കിലെ ആറ്​ ജീവനക്കാർ ഉൾപ്പെടെ ഏഴ്​ പേരെ നിരീക്ഷണത്തിലാക്കി. ഡോക്​ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിൾ പരിശോധിക്കാൻ ആരോഗ്യ വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​.

read also: കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു

കർണാടക സ്വദേശികളായ ഡോക്​ടർ ദമ്പതികൾ താമരശേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്​തുവരികയായിരുന്നു. ഇതിൽ വനിതേ ഡോക്​ടർക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്.

story highlights- coronavirus, kozhikode, lady doctor, karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top