Advertisement

രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം

May 21, 2020
Google News 1 minute Read
132 death reported in 24 hours india

രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണമാണ്. 5609 പോസിറ്റീവ് കേസുകളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്‌നാട്ടിൽ രോഗബാധിതർ 13000 കടന്നു. 743 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രാജസ്ഥാനിൽ കൊവിഡ് കേസുകൾ 6000 കടന്നു. ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ 5000 കടന്നു. 249 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെയാണ്, കുടിയേറ്റ തൊഴിലാളികൾക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ ആകെ കൊവിഡ് കേസുകൾ 5175 ആയി ഉയർന്നു.

അതേസമയം, രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 39.62 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷത്തിൽ ഏഴ് പേർക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. എന്നാൽ, ലക്ഷത്തിൽ 62 ആണ് ആഗോളനിരക്കെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Story Highlights- 132 death reported in 24 hours india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here