കൊവിഡ് പരിശോധനയ്ക്കുള്ള അഗാപ്പെ ചിത്ര മാഗ്ന കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കി

കൊവിഡ് 19 പരിശോധനയ്ക്കുള്ള ആർഎൻഎ വേർതിരിക്കൽ കിറ്റായ അഗാപ്പെ ചിത്ര മാഗ്‌ന വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നീതി ആയോഗ് അംഗവും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി പ്രസിഡന്റുമായ ഡോ.വികെ സരസ്വത് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

read also:പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത് കൊവിഡ് 19 പരിശോധനയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണെന്നും ഇതിലൂടെ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നും ഡോ. സരസ്വത് പറഞ്ഞു.

Story highlights-Agape Image Magna Kit for covid Testing has been released commercially

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top