കോഴിക്കോട്ട് ബസുകൾ തല്ലിത്തകർത്ത സംഭവം; അന്വേഷിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ ആക്രമിച്ച സംഭവം അന്വേഷിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവീസ് നടത്തുന്ന ബസുകൾക്ക് സംരക്ഷണം ഒരുക്കുമെന്നും മന്ത്രി. ഇന്നലെ ജില്ലയിൽ സർവീസ് നടത്തിയ ആറ് ബസുകൾക്ക് നേരെയായിരുന്നു ആക്രമണം.
ഇന്നലെ രാത്രിയാണ് കോഴിക്കോട് സർവീസ് നടത്തിയ കൊളക്കാടൻ, എം എം ആർ , ബനാറസ് എന്നീ ഗ്രുപ്പുകളുടെ 6 ബസുകൾ അജ്ഞാതർ തല്ലി തകർത്തത്. സർവീസ് കഴിഞ്ഞതിന് ശേഷം നിർത്തിയിട്ട ബസുകൾക്ക് നേരെ ആയിരുന്നു ആക്രമണം.സംഭവത്തിൽ സമഗ്ര അന്വേഷണവും കർശന നടപടിയും ഉണ്ടാവണമെന്ന് പൊലീസിന് നിർദേശം നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
read also:കോഴിക്കോട്ട് സർവീസ് തുടങ്ങിയ സ്വകാര്യ ബസുകൾ അടിച്ചു തകർത്തു
സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകൾക്കും സരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി. ബസ് ഉടമസ്ഥ സംഘടനകളുടെ എതിർപ്പുകൾ ലംഘിച്ചു സർവീസ് നടത്തിയതിനെ തുടർന്ന് ഭീഷണി നേരിട്ടിരുന്നതായി കൊളക്കാടൻ ബസ് ഉടമ മൂസ ഹാജി പറഞ്ഞിരുന്നു. അതേസമയം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് സ്വകാര്യ ബസുകൾ സർവീസ് പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
Story highlights-calicut, private bus, a k saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here