നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപിന്റെ ‘ചോക്ഡ്’; ചിത്രത്തിൽ റോഷൻ മാത്യുവും; ട്രെയിലർ

choked trailer

നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മലയാളി താരം റോഷൻ മാത്യു എത്തുന്നു. സയാമി ഖേറാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

മധ്യവർഗ വിഭാഗത്തിൽപ്പെട്ട സരിത എന്ന കഥാപാത്രത്തെയാണ് സയാമി അവതിരപ്പിക്കുന്നത്. ഓഫിസ് ജിവനക്കാരിയായ സരിതയുടെ അടുക്കളയിലെ പൈപ്പിൽ നിന്ന് ഒരുകെട്ട് പണം ലഭിക്കുന്നതോടെ കുടുംബത്തിന്റെ തലവര മാറുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നോട്ട് നിരോധനം നിലവിൽ വരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം.

read also:‘ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ?’ ഓൺലൈൻ റിലീസ് കോലാഹങ്ങളിൽ അഭിപ്രായവുമായി ലിജോ ജോസ് പെല്ലിശ്ശേരി

2016 ൽ പുറത്തിറങ്ങിയ മിർസയ്ക്ക് ശേഷം സയാമി പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ചോക്ഡ്. നെറ്റ്ഫ്‌ളിക്‌സുമായി ചേർന്നാണ് ചിത്രം ഒരുക്കുന്നത്. റോഷൻ മാത്യുവിന് പുറമെ അമൃത സുഭാഷ്, രാജ്ശ്രീ ദേശ്പാണ്ഡെ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജൂൺ 5ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യും.

Story Highlights- choked trailer stars roshan mathew

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top