Advertisement

ആറന്മുള മണ്ഡലത്തിലെ പഞ്ചായത്ത് റോഡുകളുടെ നിര്‍മാണത്തിന് സാങ്കേതിക അനുമതിയായി

May 21, 2020
Google News 3 minutes Read
kerala road work

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത ആറന്മുള മണ്ഡലത്തിലെ ആറന്‍മുള, കുളനട, മെഴുവേലി പഞ്ചായത്തുകളിലെ റോഡുകള്‍ക്ക് സാങ്കേതിക അനുമതിയായെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഎല്‍എ പറഞ്ഞു. പഞ്ചായത്ത്, റോഡ് എന്ന ക്രമത്തില്‍

ആറന്‍മുള പഞ്ചായത്ത്

മൂര്‍ത്തി മന്നത്ത് – തെക്കേ വശം റോഡ്, കലയ വരമ്പ് കോളനി റോഡ്, വൈഎംസിഎ പടി തളിക്കാട്ടില്‍ പടി,
കളരിക്കോട് ആക്കനാട്ട് പടി റോഡ്, മണ്ണം കുപ്പി – കുരങ്ങാട്ട് മല റോഡ്, മലമുറ്റം – ഒഴൂര്‍ കടവ് റോഡ്, മണക്കാലില്‍ റോഡ്, ആറാട്ട് പുഴ – നീര്‍വിളാകം റോഡ്, അമ്പത്തും പടി – കനാല്‍പ്പടി റോഡ്.

കുളനട പഞ്ചായത്ത്

ഇടവട്ടം കോളനി റോഡ്, കരിമ്പിന്‍ കാലാ – കുറുമ്പിന്‍ പടി – കോണാത്തു മൂല റോഡ്, താനുവേലില്‍ പടി – പള്ളിയില്‍ പടി റോഡ്, കല്ലുവരമ്പ് – മാന്തുക ക്ഷേത്രം റോഡ്, മണ്ണു വടക്കേപ്പടി -എഴുവങ്കല്‍ പടി റോഡ്, മാന്തുക ക്ഷേത്രം – കോട്ട വയല്‍പടി – കല്ലും കൂട്ടത്തില്‍ പടി റോഡ്, തോണ്ടത്രകാലാപടി – പത്തിപറമ്പില്‍ റോഡ്, തെക്കേ മണ്ണില്‍പടി – പനമ്പള്ളില്‍ റോഡ്, ദേശീയ വായനശാലാപടി – പുക്കൈത പടി റോഡ്.

read also:മോഹൻലാലിന് ഷഷ്ടിപൂർത്തി; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മെഴുവേലി പഞ്ചായത്ത്

എച്ച്എസ് വലിയ മണ്ണില്‍ പടി – പത്തിശേരി എന്നീ റോഡുകള്‍ക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. മെഴുവേലിയിലെ നെടിയ കാലാ – കുളക്കട മൂലൂര്‍ ജംഗ്ഷന്‍ റോഡിന് പുതിയ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.

story highlights: Construction of panchayath roads in Aranmula constituency

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here