കൊവിഡ്: രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കൊവിഡ് ബാധിച്ച് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധിതയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് രോഗബാധ കണ്ടിരുന്നു. ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജനിച്ചപ്പോൾ തന്നെ കുഞ്ഞിന് ശ്വാസ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. സ്വെലി മഖൈസ് പറഞ്ഞു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ ജനിച്ചയുടൻ കുഞ്ഞിന് വെന്റിലേറ്ററിന്റെ സഹായം നൽകിയിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ നവജാതശിശു മരണമാണിതെന്നും ഡോ. സ്വെലി മഖൈസ് വ്യക്തമാക്കി.
read also: മലപ്പുറത്ത് 5 പേർക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളത് 35 പേർ
ബുധനാഴ്ച മാത്രം ഈ കുഞ്ഞടക്കം 27 പേരാണ് ദക്ഷിണാഫ്രിക്കയിൽ മരിച്ചത്. 339 പേർ ഇതുവരെ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 18,003 ആണ്.
story highlights- coronavirus, south africa, covid 19, new born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here