Advertisement

വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന ആദ്യസംഘത്തെ നാളെ വീടുകളിലേക്ക് അയക്കും

May 21, 2020
Google News 1 minute Read
Expatriate return

കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനുളള സർക്കാർ തീരുമാനപ്രകാരം തൃശൂർ ജില്ലയിൽ എത്തിയ ആദ്യസംഘത്തിന്റെ സ്ഥാപന നിരീക്ഷണം ഇന്ന് പൂർത്തിയാകും. ഇവരെ നാളെ വീടുകളിലേക്ക് അയക്കും. മെയ് ഏഴിന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ സംഘത്തിന്റെ 14 ദിവസത്തെ നിരീക്ഷണ കാലാവധിയാണ് പൂർത്തിയാകുന്നത്. അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയ 177 പേരിൽ തൃശൂർ ജില്ലയിൽ നിന്നുളള 72 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 39 പേരെ ഗുരുവായൂരിലെ സ്റ്റെർലിംഗ് ഗേറ്റ്‌വേയിലേക്ക് എത്തിച്ചു.

വിമാനത്താവളങ്ങളിലെ നടപടികൾ പൂർത്തിയാക്കി പ്രത്യേക കെഎസ്ആർടിസി ബസുകളിൽ പുലർച്ച 3.30 ഓടെ ഹോട്ടലിൽ എത്തിച്ച ഇവരെല്ലാവരും 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. ഗേറ്റ് വേയിൽ പാർപ്പിച്ച അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരീക്ഷണം പൂർത്തിയാകുന്ന 34 പേർക്ക് ഇക്കാര്യം വ്യക്തമാക്കി സർട്ടിഫിക്കറ്റ് നൽകും. നാളെ ഇവരെ വീടുകളിലേക്ക് അയ്ക്കും. ഇതിനുളള വാഹനങ്ങൾ സ്വന്തമായി ക്രമീകരിക്കണം.

സ്ഥാപനനിരീക്ഷണത്തിൽ നിന്ന് വിട്ടയ്ക്കുന്നവർക്ക് തുടർന്ന് ഹോം ക്വാറന്റീൻ ആവശ്യമില്ല. അവർ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. മെയ് എട്ടിന് ജില്ലയിലേക്ക് തിരിച്ചെത്തി തൃശൂർ ഗരുഡ ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 27 പേരുടെയും ഒൻപതിന് എത്തി കിലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ച 28 പേരുടെയും 10 ന് തിരിച്ചെത്തി മുരിങ്ങൂർ ഡിവൈനിൽ പാർപ്പിച്ച 26 പേരുടെയും 14 ദിവസത്തെ സ്ഥാപന നിരീക്ഷണം തുടർന്നുളള ദിവസങ്ങളിൽ പൂർത്തിയാക്കും. അതനുസരിച്ച് അവരേയും വീടുകളിലേക്ക് തിരിച്ചയ്ക്കും.

read also:കാലവർഷം: കൊവിഡ് രോഗികൾക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കും
ഡെപ്യൂട്ടി കളക്ടർ കെ മധു നോഡൽ ഓഫീസറായ കൺട്രോൾ റൂം ആണ് സ്ഥാപന നിരീക്ഷണത്തിന്റെ മേൽനോട്ടം വഹിച്ചത്. വീടുകളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9400063731/32/33/34/35. പൊതുനിരീക്ഷണ സംവിധാനം പൂർത്തിയാക്കിയ വ്യക്തികൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

Story Highlights: expatriates return kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here