‘എന്റെ ലാലിന്’; മോഹൻലാലിന് ഹൃദ്യമായ ജന്മദിനാശംസകളുമായി മമ്മൂട്ടി

60ആം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ഹൃദ്യമായ ജന്മദിനാശംസകളുമായി മമ്മൂട്ടി. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മമ്മൂട്ടി മോഹൻലാലിന് ആശംസകൾ നേർന്നത്. തൻ്റെ സ്വന്തം സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്നതു പോലെ ‘ഇച്ചാക്ക’ എന്നാണ് മോഹൻലാൽ തന്നെ വിളിക്കുന്നതെന്നും ഒരു സഹോദരനോട് തോന്നുന്ന സ്നേഹം അദ്ദേഹത്തോടുണ്ടെന്നും മമ്മൂട്ടി വീഡിയോയിലൂടെ പറയുന്നു.
Read Also: മോഹൻലാലിന് ഷഷ്ടിപൂർത്തി; ആശംസകൾ നേർന്ന് മുഖ്യമന്ത്രി
‘ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോള്‍ ഐസ് പോലെ അലിഞ്ഞു തീര്‍ന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയില്‍ ഇന്‍ട്രൊഡ്യൂസ്ചെയ്യാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാര്‍ത്ഥനകള്‍ വാങ്ങിയതും ഓര്‍മ്മയുണ്ട്. വലിയ സൗഹൃദം നമുക്കിടയില്‍ വളര്‍ന്നിരുന്നു. ഈ യാത്രകള്‍ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങള്‍ പിന്നാലെ വരുന്നവര്‍ക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍’- മമ്മൂട്ടി പറയുന്നു.
Read Also: മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. 1960 മെയ് 21ന് ജനിച്ച അദ്ദേഹം 1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സിദ്ധിക്ക് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Story Highlights: mammootty wishes mohanlal birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here