മന്ത്രിസഭായോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കും മത്സ്യബന്ധന തൊഴിലാളികൾക്കും ഗുണകരമായ തീരുമാനങ്ങൾ: പ്രധാനമന്ത്രി

ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ക്ഷേമമാണ് ചർച്ചയിൽ പ്രധാനമായും ലക്ഷ്യം വച്ചത്. കൂടാതെ മത്സ്യബന്ധന മേഖലയിലുള്ളവർക്ക് വായ്പ ലഭ്യത കൂട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
കാബിനറ്റ് മീറ്റിംഗിൽ പ്രധാനമായ തീരുമാനങ്ങളെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, പാവപ്പെവർ എന്നിവരുടെ ക്ഷേമത്തിനായിരുന്നു മുൻതൂക്കം നൽകിയത്. മത്സ്യബന്ധന മേഖലയിൽ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതും ചർച്ച ചെയ്തു. നിരവധി പൗരന്മാർക്ക് ഇത് ഗുണം ചെയ്യും. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
During today’s Cabinet meeting, important decisions were taken which are focused on welfare of migrants, poor, senior citizens, easier availability of credit, harnessing opportunities in the fisheries sector. They will benefit several citizens.
— Narendra Modi (@narendramodi) May 20, 2020
മത്സ്യ സമ്പാദ യോജന പദ്ധതി വിപ്ലവകരമാണെന്നും ഇതിലൂടെ സാമ്പത്തിക സഹായം, നവീന സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ശക്തമാകുമെന്നും പ്രധാനമന്ത്രി. ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ സ്വാശ്രയ ഭാരതമെന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും. സ്വയം സഹായ സംഘങ്ങൾ, സഹകരണ സംരംഭങ്ങൾ എന്നിവക്ക് ഭക്ഷ്യ സംസ്ക്കരണ മേഖലയിൽ കരുത്തേകും. സാധാരണക്കാർക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുകയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. വയ വന്ദന യോജന പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുമെന്നും മോദി. 60 വയസിന് മുകളിലുള്ളവർക്ക് ഇത് പ്രയോജനപ്രദമാകുമെന്നും എൽഐസിയിലൂടെ ഇത് നടപ്പാക്കുമെന്നും പ്രധാനമന്ത്രി.
narendra modi, tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here