സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി 73 കാരിയായ ഖദീജക്കുട്ടിയാണ് മരിച്ചത്. മുംബെയിൽ നിന്ന് എത്തിയ ഖദീജിക്കുട്ടി കൊവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് മരിച്ചത്. ഇന്നാണ് ഇവരുടെ പരിശോധനാഫലം പുറത്തു വന്നത്.
ഇന്നലെ വാളയാർ അതിർത്തി വഴി പ്രത്യേക വാഹനത്തിൽ മകനും ഒറ്റപ്പാലം സ്വദേശികളായ മൂന്ന് പേർക്കുമൊപ്പമാണ് ചവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി ഖദീജക്കുട്ടി മുംബെയിൽ നിന്നെത്തിയ തെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. വരുമ്പോൾ തന്നെ ശ്വാസതടസമുണ്ടായിരുന്നു. പ്രമേഹമടക്കമുള്ള അസുഖങ്ങളുള്ള ഇവരെ പെരിന്തൽമണ്ണയിൽവച്ച് ആംബുലൻസിലേക്ക് മാറ്റി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
read also: തമിഴ്‌നാട്ടിൽ 776 പേർക്ക് കൂടി കൊവിഡ്; ഇന്ന് മാത്രം ഏഴ് മരണം
ഇന്നലെ വൈകിട്ടാണ് 73 കാരിയായ ഇവർ മരിക്കുന്നത്. ഇന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്. മൂന്ന് മാസം മുൻപാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് ഖദീജക്കുട്ടി പോയത്. ഇവരുടെ മകനും, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശികളായ മൂന്ന് പേരും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവപരിശോധനാഫലം അടുത്ത ദിവസം പുറത്തു വരും. ഇവർക്കാർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം ഇവർ മഞ്ചേശ്വരം അതിർത്തിവഴിയാണ് എത്തിയതെന്ന വിവരമാണ് പാലക്കാട്ടെ ആരോഗ്യ വകുപ്പ് പങ്കുവയ്ക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഖദീജക്കുട്ടിയുടെ സംസ്‌കാരം നടക്കുക.
story highlights- coronavirus, thrissur, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here