സംസ്ഥാനത്ത് ഇന്ന് നിരത്തിലിറങ്ങിയത് 300 സ്വകാര്യ ബസുകൾ

സംസ്ഥാനത്ത് ഇന്ന് കൂടുതൽ സ്വകാര്യ ബസുകൾ നിരത്തിലറങ്ങി. 300 ബസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സർവ്വീസ് നടത്തിയത്. അറ്റകുറ്റ പണികൾ പൂർത്തിയായി തിങ്കളാഴ്ച്ച 5000 ത്തോളം ബസുകൾ നിരത്തിലിറങ്ങും.
ക്യത്യമായ സാമൂഹിക അകലം പാലിച്ച് ഒരു സീറ്റിൽ ഒരു യാത്രക്കാരനെയായിരുന്നു അനുവദിച്ചത്. കൂടാതെ 15 മിനിട്ട് കൂടുമ്പോൾ ബസുകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കൊച്ചിയിൽ 50 സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയത്. കോതമംഗലം, അങ്കമാലി, പെരമ്പാവൂർ, തോപ്പുംപ്പടി ,തേവര,തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ബസുകളുടെ സർവീസ്. എന്നാൽ ബസുകളിൽ യാത്രക്കാർ തീരെ കുറവായിരുന്നു.
അറ്റകുറ്റപണികൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച 5000ത്തിലധികം ബസുകൾ നിരത്തിലിറക്കാനാണ് ഉടമകളുടെ തീരുമാനം.
Story Highlights- over 300 private buses resumes service kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here