സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

heavy rain kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 24ാം തിയതി വരെ മഴയ്ക്ക് സാധ്യതയുണ്ട്. അംഫാൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.

തീരപ്രദേശങ്ങളിൽ 45-55 കിലോ മീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കന്യാകുമാരി, ലക്ഷ്വ ദീപ് തീരങ്ങളിലും കാറ്റിന് സാധ്യത.

അതേസമയം അംഫാൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടായി. 185 കിലോമീറ്റർ വരെ മണിക്കൂറിൽ കാറ്റിന് വേഗതയുണ്ടായിരുന്നു. നിരവധി പേരാണ് ചുഴലിക്കാറ്റിൽ ഇതുവരെ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിൽ നോർത്ത് 24 പർഗാനാസ്, ഷാലിമാർ, ഹൗറാ എന്നിവിടങ്ങളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീര ദേശ ഗ്രാമങ്ങൾ മിക്കതിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാധ്യമങ്ങളോട് വ്യക്തമാക്കി. 12 മരണങ്ങൾ എങ്കിലും സംസ്ഥാനത്തുണ്ടായെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ തകർന്നു.കൊവിഡ് മഹാമാരിയേക്കാൾ സാഹചര്യം വഷളാവുന്നുണ്ട്. ഇത് എങ്ങനെ നേരിടുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും മമത.

 

climate alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top