എൻഐഎയുടെ പട്ടികയിൽ ഏഴ് പിടികിട്ടാപുള്ളികൾ കൂടി

nia

രാജ്യത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഏഴ് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടുത്തി. ഐഎസ് ബന്ധമുള്ളതും എൻഐഎ അന്വേഷിക്കുന്ന കേസിലെ പ്രതികളുമാണ് പട്ടികയിലുള്ളത്. തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്നവരാണ് ഇവർ.

തമിഴ്‌നാട് കടലൂർ സ്വദേശിയായ ഹാജാ ഫക്രുദ്ദീനാണ് പട്ടികയിൽ പ്രധാനി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതുമാണ് ഫക്രുദ്ദീന്റെ പേരിലുള്ള കുറ്റം. 2013-ൽ സിങ്കപ്പൂരിൽ ജോലി ചെയ്യവേയാണ് ഇയാൾ ഐഎസിൽ ആകൃഷ്ടനാകുന്നത്. തുടർന്ന് സിറിയയിലേക്ക് പോകുകയും ഐഎസിൽ ചേരുകയും 2016 വരെ അവിടെ പ്രവർത്തിക്കുകയും ചെയ്തു. 2017-ൽ തമിഴ്‌നാട് ഫക്രുദ്ദീന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇയാളെ അറസ്റ്റു ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

2017-ൽ തഞ്ചാവൂരിലെ പിഎംകെ നേതാവ് വി. രാമലിംഗത്തെ കൊലചെയ്ത കേസിലെ പ്രതികളായ എം. റഹ്മാൻ സാദിക്ക്, മുഹമ്മദ് അലി ജിന്ന, അബ്ദുൾ മജീദ്, ബുർക്കനുദ്ദീൻ, ഷാഹുൽ ഹമീദ്, നൗഫൽ ഹസ്സൻ എന്നിവരാണ് എൻഐഎയുടെ പട്ടികയിലുളള മറ്റുള്ളവർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഇവർ ആറുപേരും.

Story highlights-The NIA has added seven more to the list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top