കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ

കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ മകനേയും ആംബുലൻസ് ഡ്രൈവറേയും നിരീക്ഷണത്തിലാക്കി. 73കാരി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവരേയും നിരീക്ഷണത്തിലാക്കിയത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ ഖദീജക്കുട്ടിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഖദീജക്കുട്ടി തൃശൂരിൽ എത്തിയത്. പാലക്കാട് വഴി സ്വകാര്യ വാഹനത്തിൽ എത്തിയ ഇവർക്ക് യാത്രയ്ക്കിടെ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്നലെ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ സ്രവം പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

read also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി

മൂന്ന് മാസം മുൻപാണ് ഖദീജക്കുട്ടി മുംബൈയിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോയത്. മഹാരാഷ്ട്രയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് മകനൊപ്പം ഖദീജക്കുട്ടി നാട്ടിലേയ്ക്ക് എത്തിയത്.

story highlights- coronavirus, thrissur, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top