ഒഡീഷയ്ക്ക് 500 കോടിയുടെ ധനസഹായം; അംഫാൻ ബാധിത മേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി

narendra modi

അംഫാൻ ചുഴലിക്കാറ്റ് വീശിയടിച്ച മേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിന് ആയിരം കോടി രൂപയും, ഒഡീഷയ്ക്ക് 500 കോടി രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഫാൻ ബാധിത മേഖലകളിൽ കേന്ദ്രസംഘത്തെ ഉടൻ അയക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 83 ദിവസത്തിന് ശേഷമാണ് ഡൽഹിക്ക് പുറത്തുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം.

ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച കൊൽക്കത്ത, രാജാഹട്ട്, 24 നോർത്ത് – സൗത്ത് പർഗാന എന്നീ മേഖലകളിലാണ് പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയത്. ആകാശ നിരീക്ഷണത്തിന് ശേഷം നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ അവലോകനയോഗത്തിലാണ് ആയിരം കോടി രൂപയുടെ അടിയന്തര ധനസഹായ പ്രഖ്യാപനം.

read also:അംഫാൻ ചുഴലിക്കാറ്റ്: ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വൈകിട്ടോടെ ഒഡീഷയിലെ അംഫാൻ ബാധിത മേഖലകളിലും സന്ദർശിച്ച പ്രധാനമന്ത്രി 500 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. രാജ്യം ദുരിതബാധിതർക്ക് ഒപ്പമുണ്ടെന്നും അറിയിച്ചു. അംഫാൻ ചുഴലിക്കാറ്റിൽ മരിച്ചവർക്കും പരുക്കേറ്റവർക്കും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെ രക്ഷാദൗത്യം ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്. കൊവിഡ് പ്രതിസന്ധിക്കിടെ കനത്ത ആഘാതമാണ് ബംഗാളിലും ഒഡീഷയിലും അംഫാൻ സൃഷ്ടിച്ചത്.

Story highlights-500 crore odisha amphan pm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top