രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6000 ൽ അധികം കൊവിഡ് കേസുകൾ

6008 covid cases reported within 24 hours

രാജ്യത്ത് കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 6088 പോസിറ്റീവ് കേസുകളും 148 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 118447 ആയി. 3583 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 66330 ആണ്. 48534 പേർ രോഗമുക്തരായി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ വലിയതോതിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2345 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 41,642ഉം മരണം 1454ഉം ആയി. മുംബൈയിലാണ് രോഗവ്യാപനം കൂടുതൽ. 25317 പോസിറ്റീവ് കേസുകളും 882 മരണവും റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ 47 പേർക്ക് കൂടി രോഗം പിടിപ്പെട്ടു.

Read Also : രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന; മഹാരാഷ്ട്രയിൽ എണ്ണം 40000 കടന്നു; ഗുജറാത്തിൽ എണ്ണം പതിമൂവായിരത്തിലേക്ക്

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 776 പുതിയ കേസുകളും ഏഴ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ മാത്രം 567 പുതിയ രോഗികൾ. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 13,967ഉം, മരണം 94ഉം ആയി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 371 കേസുകളും 24 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12910ഉം, മരണം 733ഉം ആയി ഉയർന്നു.

ഡൽഹിയിൽ 571 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 11659 ആയി. രാജസ്ഥാനിൽ 212 പേർ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകൾ 6227 ആയി ഉയർന്നു.

Story Highlights- 6008 covid cases reported within 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top