കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു

corpse of covid affected lady buried

കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു. ചാവക്കാട് സ്വദേശി ഖദീജക്കുട്ടിയുടെ മൃതദേഹമാണ് സംസ്‌കരിച്ചത്. അടിതിരുഞ്ഞി ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന്റെയും നേതൃത്വതിലായിരുന്നു സംസ്‌ക്കാരം.

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി 73 കാരിയായ ഖദീജക്കുട്ടി 20നാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്.

Read Also : കൊവിഡ് 19: മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ [24 Explainer]

മൂന്ന് മാസം മുൻപാണ് മഹാരാഷ്ട്രയിലുള്ള മക്കളുടെ അടുത്തേക്ക് ഖദീജക്കുട്ടി പോയത്. ഇവരുടെ മകനും, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശികളായ മൂന്ന് പേരും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ പരിശോധനാഫലം അടുത്ത ദിവസം പുറത്തു വരും. ഇവർക്കാർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം ഇവർ മഞ്ചേശ്വരം അതിർത്തിവഴിയാണ് എത്തിയതെന്ന വിവരമാണ് പാലക്കാട്ടെ ആരോഗ്യ വകുപ്പ് പങ്കുവയ്ക്കുന്നത്.

Story Highlights- corpse of covid affected lady buriedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More