Advertisement

കൊവിഡ് 19: മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ [24 Explainer]

March 28, 2020
Google News 0 minutes Read

കൊവിഡ് മരണം സംഭവിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രൊട്ടോക്കോൾ വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം.

മൃതദേഹം ഒരിക്കലും എംബാം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. പോസ്റ്റുമോർട്ടം നടത്താനും പാടില്ല. ഏതെങ്കിലും സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഇതിനായുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

മൃതദേഹം സംസ്‌കരിക്കുമ്പോൾ :

*ശ്മശാനത്തിലെ ജീവനക്കാർ അതീവ ജാഗ്രത പാലിക്കണം.

*മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ കൈകൾ ശുചിയാക്കുകയും, മാസ്‌ക്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും വേണം.

*മരിച്ച വ്യക്തിയെ ഉറ്റവർക്ക് അവസാനമായി കാണാൻ മൃതദേഹം സൂക്ഷിച്ച ബാഗിന്റെ സിപ് മുഖം വരെ താഴ്ത്താവുന്നതാണ്. മൃതദേഹം കൈകാര്യം ചെയ്യുന്ന വിദഗ്ധർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു.

*മൃതദേഹത്തിൽ സ്പർശിക്കേണ്ടാത്ത തരത്തിലുള്ള മതപരമായ ചടങ്ങുകൾ (മതഗ്രന്ഥം വായിക്കുക, പുണ്യജലം തളിക്കുക തുടങ്ങിയവ) നടത്താൻ അനുവാദമുണ്ട്.

*മൃതദേഹം കുളിപ്പിക്കാനോ, അന്ത്യ ചുംബനം നൽകാനോ, ആലിംഗനം ചെയ്യാനോ അനുവദിക്കില്ല.

*സംസ്‌കാരത്തിന് ശേഷം ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളും കൈ നന്നായി വൃത്തിയാക്കണം.

*സംസ്‌കാരത്തിന് ശേഷം വരുന്ന ചാരം അപകടകാരിയല്ലാത്തിനാൽ അവ മറ്റ് അന്ത്യ കർമങ്ങൾക്ക് ഉപയോഗിക്കാം.

*വളരെ കുറച്ച് പേരെ മാത്രമേ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയുള്ളു. ഇവർ സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്.

ആരോഗ്യ പ്രവർത്തകർ പാലിക്കേണ്ടത് :

മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ പാലിക്കേണ്ടത് :

1. കൈകൾ ശുചിയാക്കണം
2. ഗ്ലൗസ്, വാട്ടർപ്രൂഫ് ഏപ്രൺ പോലുള്ള വ്യക്തി സുരക്ഷാ ക്രമീകരണങ്ങളെടുക്കണം
3. മൃതദേഹം സൂക്ഷിക്കുന്ന ബാഗ് അണുനശീകരണം നടത്തണം
4. മരിച്ച വ്യക്തിയിൽ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കണം.
5. പരിസരം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.

ഐസൊലേഷൻ റൂമിൽ നിന്ന് മൃതദേഹം നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് :

1. മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യവിഭാഗം ജീവനക്കാരൻ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തണം. വെള്ളം അകത്ത് കടക്കാത്ത ഏപ്രൺ, ഗോഗിൾസ്, എൻ95 മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ഇവർ ധരിക്കണം.

2. മൃതദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ട്യൂബുകളും നീക്കം ചെയ്യണം.

3. മൃതദേഹത്തുണ്ടാകുന്ന പരുക്കുകൾ 1% ഹൈപോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇംപെർമിയബിൾ വസ്തുക കൊണ്ട് മൂടണം.

4. കതീറ്റർ പോലുള്ള മൂച്ചയേറിയ വസ്തുക്കൾ അവ സൂക്ഷിക്കാനുള്ള കണ്ടെയ്‌നറുകളിൽ തന്നെ സൂക്ഷിക്കണം.

5. ശരീര ശ്രവങ്ങൾ പുറത്ത് കടക്കാതിരിക്കാൻ മൂക്കലും വായിലും പഞ്ഞി പോലുള്ളവ വയ്ക്കാം.

6. ഐസൊലേഷനിൽ നിന്ന് നീക്കം ചെയ്യുന്ന സമയത്ത് അടുത്ത ബന്ധുവിന് മൃതദേഹം കാണണമെങ്കിൽ വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച ശേഷം ഇത് അനുവദിക്കാം.

7. ലീക്ക് പ്രൂഫായ പ്ലാസ്റ്റിക്ക് ബോഡി ബാഗിൽ വേണം മൃതദേഹം സൂക്ഷിക്കാൻ. 1% ഹൈപോക്ലോറൈറ്റ് ഉപയോഗിച്ച് മൃതദേഹം അണുവിമുക്തമാക്കാം. ഈ ബോഡി ബാഗ് ബന്ധുക്കൾ കൊണ്ടുവന്ന തുണി ഉപയോഗിച്ചോ മോർച്ചുറി ഷീറ്റ് ഉപയോഗിച്ചോ പൊതിയാം.

8. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയോ മോർച്ചുറിയിലേക്ക് മാറ്റുകയോ ചെയ്യാം.

9. ഉപയോഗിച്ച തണികൾ ബയോ ഹസാർഡ് ബാഗിൽ വേണം സൂക്ഷിക്കാൻ. ബാഗിന്റെ പുറം ഭാഗം ഹൈപോക്ലോറൈറ്റ് സൊല്യൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

10. ഉപയോഗിച്ച ഉപകരണങ്ങളും അണുവിമുക്തമാക്കണം.

11. ബയോ മിഡ്ഡകൽ വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങൾ പ്രകാരം വേണം മെഡിക്കൽ വെയിസ്റ്റുകൾ സംസ്‌കരിക്കാൻ.

12. മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് കൗൺസലിംഗ് നൽകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here