ഡല്‍ഹി, ജയ്പൂര്‍ ,ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍

lockdown, coronavirus, Four more trains will arrive in Kerala today

കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുമായി ഡല്‍ഹി, ജയ്പൂര്‍ , ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ തിരുവനന്തപുരത്തെത്തി.

ജയ്പൂര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് ഒന്‍പത് മണിക്കെത്തും. ജലന്ധര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് 11 മണിക്കും ന്യൂഡല്‍ഹി -തിരുവനന്തപുരം എക്‌സ്പ്രസ് വൈകിട്ട് മൂന്നിനും തിരുവനന്തപുരത്തെത്തും . തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് രാത്രി 7.45 നും ജയ്പൂരിലേക്ക് എട്ടു മണിക്കും ട്രെയിനുകള്‍ പുറപ്പെടും. ബഹ്‌റൈനില്‍ നിന്നുള്ള വിമാനം രാത്രി 8.55 ന് തിരുവനന്തപുരത്തെത്തും.

 

Story Highlights: lockdown, coronavirus, Four more trains will arrive in Kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top