റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍; കോളജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ലോഡിന് ശേഷം കോളജുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ കോളജുകളും ജൂണ്‍ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളാകുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
read also:കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്, സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുളള നടപടി കൈക്കൊള്ളണം, ഓണ്‍ലൈന്‍ പഠനരീതിക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്സ് ചാനല്‍ പോലെ ടിവി,ഡിടിഎച്ച്,റേഡിയോ ചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുളള സാധ്യതകള്‍ പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Story highlights-Guidelines issued regarding functioning of colleges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here