ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു

കൊച്ചി വടുതലയില്‍ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന് റെജി (35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു.
ആക്രമണം നടത്തിയ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ ഫിലിപ്പ് ജീവനൊടുക്കിയിരുന്നു. പൊള്ളലേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ ആക്രമണം നടത്തിയത്. അതിനിടെ സമീപത്ത് നിന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന് റെജിക്കും പൊള്ളലേല്‍ക്കുകയായിരുന്നു.
Story Highlights: Autorickshaw driver set ablaze by petrol; One person died of burns
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here