ബംഗാളിലെ അംഫാൻ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു

modi

ബംഗാളിലെ അംഫാൻ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഒഡീഷയിൽ നാശനഷ്ടം വിതച്ച മേഖലകളിലും പ്രധാനമന്ത്രി സന്ദർശിക്കും.

രാവിലെ 11 മണിയോടെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിൽ കനത്ത നാശനഷ്ടം വിതച്ച കൊൽക്കത്ത,രാജാഹട്ട് , 24 നോർത്ത് – സൗത്ത് പർഗാന എന്നീ മേഖലകളിൽ ആകാശനിരീക്ഷണം നടത്തി. 83 ദിവസത്തിന് ശേഷമാണ് ഡൽഹിക്ക് പുറത്തുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി മമതാബാനർജിയെ കൂടാതെ കേന്ദ്രമന്ത്രി ബബൂൽ സുപ്രിയോ, ധർമേന്ദ്ര പ്രധാൻ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും യാത്രയിൽ ഉണ്ടായി. ആകാശ നിരീക്ഷണത്തിന് ശേഷം നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദമായ അവലോകനയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.

read also:അംഫാൻ ചുഴലിക്കാറ്റ്; ഗാംഗുലിയുടെ വീടിനും നാശനഷ്ടം

കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി മമതാ ബാനർജി പ്രകടിപ്പിച്ചു. വൈകിട്ടോടെയാകും ഒഡീഷയിലെ അംഫാൻ ബാധിത മേഖലകളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗാളിൽ ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായിയെന്നാണ് പ്രാഥമിക കണക്ക്. 80 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ഇരുസംസ്ഥാനങ്ങളിലും നശിച്ചത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.ദുരന്തനിവാരണസേനയുടെ രക്ഷാദൗത്യം ഇരു സംസ്ഥാനങ്ങളിലുമായി തുടരുകയാണ്.

Story highlights-Prime Minister Narendra Modi paid a visit to Assam’s cyclone-hit areas in Bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top