Advertisement

വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്ത് റീഡിംഗ് ഇല്ലാതെ നൽകിയ വൈദ്യുതി ബിൽ പിൻവലിക്കണം; സംസ്ഥാനമനുഷ്യാവകാശ കമ്മീഷൻ

May 22, 2020
Google News 3 minutes Read
Human Rights Commission

ലോക്ക് ഡൗണിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്ത് റീഡിംഗ് ഇല്ലാതെ നൽകിയ വൈദ്യുതി ബിൽ പിൻവലിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാനമനുഷ്യാവകാശ കമ്മീഷൻ.

കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വൈദ്യുതി ബോർഡ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

വാടക കെട്ടിടങ്ങളിലാണ് കൂടുതൽ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. റീഡിംഗ് ഇല്ലാതെ നൽകിയ ബിൽ പഴയതിന്റെ ഇരട്ടിയാണെന്ന് മനുഷ്യവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. സ്ഥാപനങ്ങൾ പ്രവർത്തിക്കാതിരുന്നിട്ടും അധിക ബിൽ എങ്ങനെ വന്നു എന്നതിനെ കുറിച്ച് ബോർഡിന് മറുപടിയില്ല. തുക അടച്ചവർക്ക് അത് തിരികെ നൽകണമെന്നാണ് ആവശ്യം.

read also:ലോക്ക്ഡൗൺ കാലത്ത് എന്തുകൊണ്ട് വീട്ടിലെ വൈദ്യുതി ബിൽ കൂടുതലായി..? [24 Explainer]

അടച്ചിരുന്ന കാലത്ത് സ്ഥാപനങ്ങൾക്ക് വാടക ഇളവ് നൽകണമെന്നാണ് സർക്കാർ നിലപാടെന്ന് പരാതിക്കാരൻ പറഞ്ഞു. കൊവിഡ് കാലത്തെ മനുഷ്യത്വരഹിതമായ നീക്കത്തിൽ നിന്ന് ബോർഡ് പിൻമാറണമെന്നാണ് ആവശ്യം.

Story highlights-The withdrawal of electricity bills provided without a reading during the closure of business establishments; State Human Rights Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here