230 ട്രെയിനുകളിൽ ടിക്കറ്റ് റിസർവേഷനുമായി റെയിൽവേ

train

230 ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ. രാജ്യത്തെ വിവിധ ഭാഗങ്ങളിലക്കുള്ള ട്രെയിനുകളിലെ എല്ലാ ക്ലാസിലെയും സീറ്റുകളിലേക്കുള്ള ബുക്കിംഗ് ആണ് തുടങ്ങിയത്. ഓൺലൈനിലോ റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. കഴിഞ്ഞ ദിവസം തൊട്ട് 13 ലക്ഷം ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തതായും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്ന് മുതലാണ് ട്രെയിനുകൾ സർവീസ് ആരംഭിക്കുക.

read also:ഡല്‍ഹി, ജയ്പൂര്‍ ,ജലന്ധര്‍ എന്നിവിടങ്ങളില്‍ നിന്നായി നാല് ട്രെയിനുകള്‍ ഇന്ന് കേരളത്തില്‍

ഇന്നലെ തന്നെ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റിസർവേഷൻ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ, ഏജന്റ്, ഓൺലൈൻ മുതലായ സംവിധാനങ്ങളിലൂടെ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അറിയിച്ചിരുന്നു. ജനറൽ ബോഗികളും റിസർവേഷൻ കോച്ചുകളാക്കി മാറ്റും. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. കൊവിഡ് രോഗ ബാധ കാരണം സുരക്ഷാ മാനദണ്ഡം പാലിച്ചേ യാത്ര അനുവദിക്കൂവെന്ന് റെയിൽവേ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Story highlights-ticket booking started 230 trains railwayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More