വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണം; റെയ്നക്കും പത്താനും ശേഷം ആവശ്യമുന്നയിച്ച് റോബിൻ ഉത്തപ്പ

uthappa bcci t-20 leagues

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ബിബിസിയുടെ ദൂസര പോഡ്കാസ്റ്റിലാണ് ഉത്തപ്പ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ സുരേഷ് റെയ്നയും ഇർഫാൻ പത്താനും ഇതേ ആവശ്യം ബിസിസിഐക്ക് മുന്നിൽ വെച്ചിരുന്നു. എന്നാൽ ഇതിന് ബിസിസിഐ അനുവാദം നൽകിയിരുന്നില്ല. ഇന്ത്യൻ പുരുഷ താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാൻ മാത്രമേ അനുവാദമുള്ളൂ.

Read Also: ‘എന്താണ് ഞാൻ ചെയ്ത തെറ്റ്?; ടീമിൽ നിന്ന് പുറത്താക്കിയത് എന്തിനാണ്?’: സെലക്ടർമാരോട് ചോദ്യങ്ങൾ ഉയർത്തി സുരേഷ് റെയ്ന

“ദൈവത്തെയോർത്ത്, ദയവു ചെയ്ത് ഞങ്ങളെ പോകാൻ അനുവദിക്കണം. കളിക്കാതിരിക്കുന്നത് വലിയ ഹൃദയവേദനയാണ്. ചില ലീഗുകളിൽ കൂടി കളിക്കാൻ അനുവദിക്കുന്നത് വളരെ നന്നായിരിക്കും. ഒരു ക്രിക്കറ്റ് വിദ്യാർത്ഥി എന്ന നിലയിൽ സാധ്യമാകുന്നതൊക്കെ പഠിക്കുന്നത് നല്ലതാണല്ലോ. ഗാംഗുലി വളരെ പുരോഗമന ചിന്താഗതിയുള്ള ആളാണ്. ഇന്ത്യൻ ടീമിനെ ഇന്നത്തെ ടീമിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള അടിത്തറയിട്ടത് അദ്ദേഹമാണ്. അദ്ദേഹം ഈ വിഷയത്തിലും അങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് കരുതുന്നു.”- ഉത്തപ്പ പറയുന്നു.

പുരുഷ ക്രിക്കറ്റർമാർക്കാണ് ഇതര ലീഗുകളിൽ കളിക്കാൻ വിലക്കുള്ളത്. സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ തുടങ്ങിയ വനിതാ താരങ്ങൾ ഓസ്ട്രേലിയ ബിഗ് ബാഷ് ലീഗിൽ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ സൂപ്പർ ലീഗിലും ചില താരങ്ങൾ ഉണ്ട്.

Read Also: ടി-10 ലീഗിൽ കളിച്ചു; താംബെയ്ക്ക് ഐപിഎല്ലിൽ നിന്നു വിലക്ക്

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ് സെഷനിലാണ് റെയ്നയും ഇർഫാനും നേരത്തെ ഇതേ ആവശ്യമുയർത്തിയത്. രാജ്യാന്തര ടീമിൽ എടുക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിദേശ ലീഗുകളിലെങ്കിലും കളിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ഇരൂവരുടെയും ആവശ്യം. നേരത്തെ, വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർഭജൻ സിംഗും യൂസുഫ് പത്താനും നൽകിയ എൻഓസി ബിസിസിഐ തള്ളിയിരുന്നു. ടി-10 ലീഗിൽ കളിച്ച പ്രവീൺ താംബെയെ ഐപിഎല്ലിൽ നിന്ന് വിലക്കുകയും ചെയ്തു.

Story Highlights: uthappa bcci t 20 leagues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top