പാലക്കാട് നിരോധനാജ്ഞ

പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ. നാളെ ചെറിയ പെരുന്നാളായതിനാലാണ് തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ ഏർപ്പെടുക്കിയത്.
അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ചാലും നടപടിയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
read also: ഒരു സമയം 5 പേർ മാത്രം; ഹോട്ട്‌സ്‌പോട്ടിനെ ഒഴിവാക്കി; മദ്യവിൽപനയിൽ മാർഗനിർദേശം പുറത്തിറക്കി ബെവ്‌കോ
പാലക്കാട് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നതാണ്. 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നതും മൂന്ന് പേർ ആരോഗ്യപ്രവർത്തകരുമാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.
Story highlights- coronavirus, palakkad, 144
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here