ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 18 പേർ വിദേശത്ത് നിന്നെത്തിയവർ; 13 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച പതിനെട്ട് പേർ വിദേശത്ത് നിന്നെത്തിയവർ. യു.എ.ഇ (9), സൗദി അറേബ്യ(3), കുവൈറ്റ്(2), മാലി ദ്വീപ്(1), സിങ്കപ്പൂർ(1), മസ്‌കറ്റ്(1), ഖത്തർ(1) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 31 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര (13), തമിഴ്‌നാട്(12), ഗുജറാത്ത് (2), കർണാടക(2), ഉത്തർപ്രദേശ്(1), ഡൽഹി(1)എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പതിമൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പടർന്നു. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ 3 പേർ പാലക്കാട് ജില്ലയിലുള്ളവരും 2 പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

read also: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്ക്

സംസ്ഥാനത്ത് ഇന്ന് ആകെ 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

story highlights- coronavirus, kerala, foreign countries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top