വരന്റെ അടുത്ത് എത്താൻ വധു നടന്നത് 80 കിമി; ഒടുവിൽ വിവാഹം

19 year old bride walks 80km to groom’s place

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവാഹം മാറ്റിവച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ സമയത്ത് നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വച്ചതിന് പിന്നാലെ വീണ്ടും ലോക്ക് ഡൗൺ നീട്ടിയതോടെ ഇനി വിവാഹം മാറ്റിവയ്‌ക്കേണ്ട തീരുമാനത്തിൽ എത്തി കാൻപൂരിലെ 19 കാരി. വിവാഹത്തിനായി വരന്റെയടുത്ത് എത്താൻ ഈ പെൺകുട്ടി നടന്നത് 80 കിലോമീറ്ററാണ്.

മെയ് 4നാണ് കാൺപൂരിലെ മംഗൽപൂർ സ്വദേശിനിയായ ഗോൾഡിയുടേയും ബൈസാപൂർ സ്വദേശിയായ വിരേന്ദ്ര കുമാർ റാഥോറിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആദ്യ തവണ ഇരുവരുടേയും വിവാഹം മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടാമതും ലോക്ക്ഡൗൺ നീട്ടിയതോടെ ഇരു കുടുംബങ്ങളും പ്രതിസന്ധിയിലായി.

ബുധനാഴ്ച പുലർച്ചെയാണ് ഗോൾഡി നടന്ന് തുടങ്ങിയത്. വിരേന്ദ്ര കുമാറിന്റെ വീട്ടുകാർ ഗോൾഡിയെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു.

Story Highlights- 19 year old bride walks 80km to groom’s place

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top